Breaking...

9/recent/ticker-posts

Header Ads Widget

പണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.



വള്ളിച്ചിറയില്‍ അന്യസംസ്ഥാന തൊഴിലാളികളെ ആക്രമിച്ച് പണവും, മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ രണ്ടുപേരെ  പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ ചെറുകര ഭാഗത്ത് ഓടിയത്തുങ്കല്‍ വീട്ടില്‍ ജിജോമോന്‍ ജോര്‍ജ് (35), കൊല്ലം കച്ചേരി മൂദാക്കര സ്ലം  കോളനിയില്‍  സാജന്‍  (39) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം അന്യസംസ്ഥാന തൊഴിലാളികളായ രണ്ടു പേരെ ജോലിക്ക് എന്ന വ്യാജേനെ വള്ളിച്ചിറയിലുള്ള വീട്ടിലെത്തിച്ച് ഇവരെ പൂട്ടിയിട്ട് ആക്രമിക്കുകയും, ഇവരുടെ കൈയില്‍ ഉണ്ടായിരുന്ന 20,000 രൂപയും മൊബൈല്‍ ഫോണുകളും കവര്‍ച്ച ചെയ്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് പാലാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ കൊല്ലം ജില്ലയില്‍ നിന്നും  പിടികൂടുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.എച്ച്.ഒ കെ.പി ടോംസണ്‍, എ.എസ്.ഐ ബിജു കെ.തോമസ്, സി.പി.ഓ മാരായ ജോബി ജോസഫ്, അരുണ്‍കുമാര്‍, ശ്രീജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇവരെ പിടികൂടിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments