Breaking...

9/recent/ticker-posts

Header Ads Widget

ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.



ആശുപത്രി ജീവനക്കാരനെ ആക്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉഴവൂര്‍ അരീക്കര  കാക്കനാട്ട്  വിഷ്ണു കെ എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി 11:00 മണിയോടുകൂടി  ഉഴവൂര്‍ ആശുപത്രിയിലെ ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവമേല്‍പ്പിക്കുകയുമായിരുന്നു. തന്റെ സുഹൃത്തിന്റെ കൂടെ ആശുപത്രിയിലെത്തിയ വിഷ്ണു , ഒ.പി ചീട്ട് നല്‍കിയ ശേഷം ചീട്ടിന്റെ ഫീസ് ചോദിച്ച ജീവനക്കാരനായ യുവാവിനെ ചീത്ത വിളിക്കുകയും, ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. ഇയാളുടെ പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും. സ്ഥലത്ത് നിന്നും കടന്നുകളഞ്ഞ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷന്‍ എസ്.എച്ച്.ഒ സജീവ് ചെറിയാന്‍, കുറവിലങ്ങാട് സ്റ്റേഷന്‍ എസ്.ഐ വിദ്യ വി,  സി.പി.ഒ ജോസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.




Post a Comment

0 Comments