Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി തിരുവുത്സവാഘോഷങ്ങള്‍ നവംബര്‍ 17 മുതല്‍ 24 വരെ



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തിലെ ഏകാദശി തിരുവുത്സവാഘോഷങ്ങള്‍  നവംബര്‍ 17 മുതല്‍ 24 വരെ നടക്കും. നവംബര്‍ 13 മുതല്‍ ദശാവതാരചന്ദനം ചാര്‍ത്ത് ആരംഭിക്കും. 17 ന് വൈകീട്ട് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ് നടക്കും. നവംബര്‍ 23 ന് ഏകാദശി വിളക്കും 24 ന തിരുവാറാട്ടും നടക്കും. തിരുവുത്സവാഘോങ്ങളുടെ നോട്ടീസ് പ്രകാശനം മുന്‍ഗുരുവയൂര്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി പ്രദീപ് നമ്പൂതിരി പൂജിച്ചു നല്‍കിയ നോട്ടീസ് കോച്ചേരില്‍ PN വാസുക്കുട്ടന് നല്‍കിയാണ് പ്രകാശന കര്‍മ്മം നടന്നത്. ഉത്സവാഘോഷങ്ങള്‍ക്കായുള്ള ആദ്യ സംഭാവന PNവാസുക്കുട്ടനില്‍ നിന്നും ഡോ ശിവകരന്‍  മ്പൂതിരി ഏറ്റുവാങ്ങി. ഗുരുവായൂര്‍ ഏകാദശി പ്രധാന ഉത്സവമാണെന്നത് കുറിച്ചിത്താനം പൂത്തുക്കോവിലിലെ ഉത്സവാഘോഷങ്ങളുടെ പ്രാധാന്യം വ്യക്തമാക്കുന്നതായി ഡോ ശിവകരന്‍ നമ്പൂതിരി പറഞ്ഞു. ഉത്സവക്കമ്മറ്റി പ്രസിഡന്റ് CK ചന്ദ്രന്‍, സെക്രട്ടറി ഷൈജു താഴത്തേടത്ത്, ജനറല്‍ കണ്‍വീനര്‍ അനില്‍കുമാര്‍ അശ്വതി, ട്രഷറര്‍ ജയപ്രകാശ് കിഴക്കെ ചെമ്മല, ഗീതമ്മ ബാലചന്ദ്രന്‍,  ദേവസ്വം പ്രസിഡന്റ് രാമന്‍ നമ്പൂതിരി പുതുമന, മാനേജര്‍ P p കേശവന്‍ നമ്പൂതിരി ,പഴയിടം മോഹനന്‍ നമ്പൂതിരി ,അനിയന്‍ തലയാറ്റുംപിള്ളി, പ്രദീപ് A T തുടങ്ങിയവര്‍നേതൃത്വംനല്‍കി.




Post a Comment

0 Comments