Breaking...

9/recent/ticker-posts

Header Ads Widget

കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ജോബ് സ്‌കില്‍സ് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു



പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍  ലൈഫ് പദ്ധതിയുടെ ഭാഗമായി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ജോബ് സ്‌കില്‍സ് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. പാലാ കരിയര്‍ ഡ്രീംസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ടോമി ചെറിയാന്‍ സെമിനാര്‍ നയിച്ചു. വ്യത്യസ്തമായി ചിന്തിക്കുകയും, വ്യത്യസ്ത മേഖലകള്‍ തേടിപ്പോകുകയും ചെയ്യുന്നവരാണ് ഉന്നത സ്ഥാനങ്ങളിലെത്തിച്ചേരുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം അറിവും സിദ്ധിയും ഉള്‍ച്ചേരുന്നതായിരിക്കണം ഓരോരുത്തരും തിരഞ്ഞെടുക്കുന്ന കരിയര്‍ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുപ്പത്തിലെ തന്നെ സ്വന്തം കരിയറിനെ കുറിച്ച് തിരിച്ചറിവുണ്ടായാല്‍ പല കോഴ്‌സുകള്‍ക്ക് ശേഷവും അവയുമായി  യാതൊരു ബന്ധമില്ലാത്ത  ജോലികളില്‍ തേടി പോകുന്ന ദുരവസ്ഥ ഒഴിവാക്കാം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അജി വി.ജെ, പ്രോഗ്രാം കോഡിനേറ്റേഴ്‌സ് ജിനു ജെ.വല്ലനാട്ട് , ജോജിമോന്‍ ജോസ്, അനു ജോര്‍ജ്, ജിതിന്‍ പി. മാത്യു, ഷാരല്‍ ഷാജി എന്നിവര്‍സംസാരിച്ചു.





Post a Comment

0 Comments