നഗരസഭാ അതിര്‍ത്തിയായ ഏറ്റുമാനൂര്‍ -പാലാ സംസ്ഥാന പാതയിലെ പുലിയന്നൂര്‍ ജംഗ്ഷന്‍ അപകടരഹിതമാക്കുന്നതിന് അടിയന്തിര നടപടി ഉണ്ടാവണമെന്ന് പാലാ നഗരസഭാ കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പും, ജില്ലാ റോഡ് സുരക്ഷാ അതോറിറ്റിയും ആവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സാവിയോ കാവുകാട്ട് പ്രമേയം അവതരിപ്പിച്ച. കൗണ്‍സിലര്‍മാരായ ജോസ് ചീരാംകുഴി, മായാ പ്രദീപ്, ലീന സണ്ണി തുടങ്ങിയവരും ഈ ആവശ്യം ഉന്നയിച്ചു. പാലാ ഗതാഗത ഉപദേശക സമിതി നിരവധി തവണ ഈ വിഷയം അധികൃതരുടെ മുമ്പാകെ ഉന്നയിച്ചിരുന്നതാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.തുടര്‍നടപടി വൈകുന്നത് കൂടുതല്‍ അപകടങ്ങള്‍ വരുത്തി വയ്ക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി. പൊന്‍കുന്നം റോഡിലെ പന്ത്രണ്ടാം മൈല്‍ ജംഗ്ഷനും അപകട മേഖലയാണ്. ഈ ഭാഗത്തും സുരക്ഷാ നടപടികള്‍ ഉണ്ടാവണം. നഗരസഭാംഗങ്ങള്‍ പുലിയന്നൂര്‍ ജംഗ്ഷന്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ജിമ്മി ജോസഫ്, പി.ഡബ്ല്യു.ഡി.അസിസ്റ്റന്റ് എന്‍ജിനീയര്‍ അനു, പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ജയ്‌സണ്‍ മാന്തോട്ടം എന്നിവരും പങ്കെടുത്തു.





0 Comments