Breaking...

9/recent/ticker-posts

Header Ads Widget

ഗ്രേസ് കെയര്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ റാന്തല്‍ 2023 കമ്മ്യൂണിറ്റി പ്രോഗ്രാം



ലോക വയോജന വാരാഘോഷത്തിന്റെ ഭാഗമായി വടവതൂര്‍ ഗ്രേസ് കെയര്‍ ജീരിയാട്രിക് ട്രെയിനിംഗ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സെന്റര്‍  പള്ളം ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയത് പഴയ ഓര്‍മ്മകളിലേക്കുള്ള ഒരു തിരിഞ്ഞു നോട്ടമാണ്. ഗ്രേസ് കെയര്‍ വിദ്യാര്‍ത്ഥികള്‍  സാന്‍ജോ കോളേജ് രാജാക്കാടിന്റെയും, ഏറ്റുമാനൂരപ്പന്‍ കോളേജിന്റെയും, ശ്രീ ശബരീശ കോളേജ് മുരിക്കുംവയലിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രേസ് കെയര്‍ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികളുടെ റാന്തല്‍ 2023 കമ്മ്യൂണിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് വലിയങ്ങാടി എന്ന പേരില്‍ റെമിനിസെന്‍സ് കോര്‍ണര്‍ സംഘടിപ്പിച്ചത്. ഇതോടൊപ്പം പഴയകാല വസ്തുക്കളുടെ പ്രദര്‍ശനവും നടന്നു. പ്രായാധിക്യത്തില്‍ ഓര്‍മ്മകള്‍ ഇല്ലാതാകുന്ന വയോജനങ്ങള്‍ക്ക് വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്. അതിനായി വലിയങ്ങാടിയില്‍ ചായക്കട, കള്ള് ഷാപ്പ്, ബസ് സ്റ്റോപ്പ്, തേപ്പുകട, മുറുക്കന്‍ കട, കരിക്ക് കട, കൈനോട്ടക്കാരന്‍, ഗുലാന്‍, ചീട്ടുകളി, മീന്‍കച്ചവടം എന്നിവയുടെ പുനരാവിഷ്‌കരണവും പഴയ കലാവസ്തുക്കളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. പ്രായമായവര്‍ക്ക് മാത്രമല്ല എത്തിച്ചേര്‍ന്ന എല്ലാവര്‍ക്കും പഴയകാലത്തിലേക്കുള്ള തിരിച്ചു പോക്കായിരുന്നു പരിപാടി. കാഴ്ചക്കാരുടെ ഉള്ളില്‍ എവിടെയോ മറഞ്ഞു കിടന്ന ഓര്‍മകളുടെ പൊടിതട്ടിയെടുത്തു വാചാലരാവാന്‍ പലരെയും പ്രാപ്തരാക്കി ഈ പരിപാടി. വലിയങ്ങാടിയുടെ തുടക്കത്തിന് പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചന്‍ ജോസഫ് നാട മുറിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. വിജയാപുരം പഞ്ചായത്ത് പ്രസിഡന്റ് സോമന്‍കുട്ടി വി.ടി അധ്യക്ഷനായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് ജോയിന്‍ ബി.ഡി.ഒ. മഹേഷ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്  രജനി, പള്ളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷീലാമ്മ, ഗ്രേസ് കെയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ ടോളി തോമസ്, സോഷ്യല്‍ വര്‍ക്ക് ട്രെയിനി സിസ്റ്റര്‍ അഡോണിയ ജോസഫ്,  ഗ്രേസ് കെയര്‍ സോഷ്യല്‍ വര്‍ക്കര്‍ അലന്‍ കുര്യന്‍ മാത്യു  എന്നിവര്‍ ആശംസ അറിയിച്ചു.





Post a Comment

0 Comments