Breaking...

9/recent/ticker-posts

Header Ads Widget

കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കര്‍ണാടക ബാങ്കിനു മുന്നില്‍ ധര്‍ണ്ണ നടത്തും.



 കേരള റീട്ടെയില്‍ ഫുട്‌വെയര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍  ബുധനാഴ്ച രാവിലെ കര്‍ണാടക ബാങ്കിനു മുന്നില്‍ ധര്‍ണ്ണ നടത്തും. അസോസിയേന്റെ സജീവ പ്രവര്‍ത്തകനായിരുന്ന  കുടയംപടിയിലെ സ്റ്റെപ്‌സ് ഫുട് വെയര്‍ സ്ഥാപന ഉടമ കെ.സി.ബിനു (50) വിനെ ആത്മഹത്യയിലേക്ക് തള്ളിവിട്ട കോട്ടയം കര്‍ണാടക ബാങ്കിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് കേരള റീട്ടെയില്‍ ഫൂട്ട് വെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച രാവിലെ 10.30 ന് നാഗമ്പടം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള കര്‍ണാടക ബാങ്കിന് മുന്നില്‍ ധര്‍ണ സമരം നടത്തുന്നതെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ  സമ്മേളനത്തില്‍ അറിയിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും കോട്ടയം ജില്ലാ പ്രസിഡണ്ടുമായ  എം. കെ. തോമസ്‌കുട്ടി ധര്‍ണ്ണാ  സമരം ഉദ്ഘാടനം ചെയ്യും. അസോസിയേഷന്‍  സംസ്ഥാന പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ മലപ്പുറം അധ്യക്ഷത വഹിക്കും. ചെറുകിട ഫുട്‌വെയര്‍ വ്യാപാരിയായ ബിനു കോട്ടയത്തെ കര്‍ണാടക ബാങ്ക് ശാഖയില്‍ നിന്നും ലോണ്‍ എടുക്കുകയും രണ്ട് മാസം അടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന്  ബാങ്ക് മാനേജരും ജീവനക്കാരും, കടയിലും വീട്ടിലും എത്തി മാനസികമായി ഭീഷണിപ്പെടുത്തുകയുമായിരുന്നു.  മാനസികമായി തളര്‍ത്തി ബിനുവിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായ ബാങ്ക് അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും  ഭാരവാഹികള്‍ പറഞ്ഞു. രണ്ട് പെണ്‍കുട്ടികളെയും ഭാര്യയെയും അനാഥരാക്കിയ ബാങ്ക് അധികാരികള്‍ കുടുംബത്തെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടായില്ലെങ്കില്‍  കര്‍ണാടക ബാങ്കിന്റെ കേരളത്തിലെ എല്ലാ ശാഖകള്‍ക്ക് മുമ്പിലും ശക്തമായ പ്രതിഷേധ സമരപരിപാടികള്‍ നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ ബിജു ഐശ്വര്യ, സംസ്ഥാന കമ്മറ്റി അംഗം ശ്രീകുമാര്‍ ആര്‍പ്പുക്കര, ഹമീദ് കൈതകുളം, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ രാജേഷ് ജോര്‍ജ് , ഉണ്ണി സംഗീത, തോമസ്‌കുട്ടി പുതുപ്പള്ളി, രാജേഷ് പുന്നന്‍, സുമേഷ് ഗാലക്‌സി എന്നിവര്‍ പങ്കെടുത്തു.






Post a Comment

0 Comments