ഇരുപതാമത് റവന്യു ജില്ലാ സ്‌കൂള്‍ കായികമേളയ്ക്ക് പാലാ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി . ഒക്ടോബര്‍ 7, 8, 9 തീയതികളിലായി നടക്കുന്ന കായിക മേളയില്‍ 13 സബ് ജില്ലകളിലെ 300 സ്‌കൂളുകളില്‍ നിന്നായി 2129 കുട്ടികളാണ് വിവിധ ഇനങ്ങളില്‍ മാറ്റുരയ്ക്കുന്നത്. കായിക മത്സരങ്ങളുടെ ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു കോട്ടയം DDE സുബിന്‍ പോള്‍ പതാക ഉയര്‍ത്തി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാര്‍, വിവിധ DEO, AEO മാര്‍ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. ആദ്യ ദിനത്തില്‍ 61 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഒന്‍പതിന് വൈകിട്ട് 3:00 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ മാണി എം.പി ഉദ്ഘാടനം ചെയ്യും പൂഞ്ഞാര്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിക്കും.





0 Comments