ഒക്ടോബര്‍ 8 ഞായറാഴ്ച പാലായില്‍ റവന്യൂ ജില്ലാ കായികമേള സംഘടിപ്പിക്കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടു. കത്തോലിക്കര്‍ പരിപാവനമായി ആചരിക്കുന്ന ഞായറാഴ്ച വേദപാഠ പരീക്ഷകളും മതപഠന ക്ലാസുകളിലും പങ്കെടുക്കുന്ന കുട്ടികള്‍ക്ക് കായിക മേളയില്‍ പങ്കെടുക്കുവാനുള്ള അവസരം നിഷേധിക്കപ്പെടുമെന്നതിനാലാണ് കായികമേള മറ്റൊരു ദിവസത്തെയ്ക്ക് മാറ്റിവെക്കണമെന്ന് ആവശ്യപ്പെടുന്നത്. എല്ലാ കുട്ടികള്‍ക്കും ഈ കായികമേളയില്‍ പങ്കെടുക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്നും സജിആവശ്യപ്പെട്ടു.





0 Comments