റിട്ടയേഡ് പോലീസ് സേനാംഗങ്ങള്‍ നഗര മധ്യത്തിലെ കാടു വെട്ടിത്തെളിച്ചു. ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ചു, കേരള സര്‍ക്കാരിന്റെ 'മാലിന്യമുക്ത നവകേരളം' ക്യാമ്പെയിന്റെ ഭാഗമായാണ് കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ശുചീകരണം നടത്തിയത്. നഗരസഭയുടെ ഷോപ്പിംങ് കോംപ്‌ളക്‌സ് നിര്‍മാണത്തിനായി മാറ്റിയിട്ട സ്ഥലം കാട് വെട്ടിതെളിച്ച് വൃത്തിയാക്കുകയായിരുന്നു. ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി ആര്‍.രവികുമാര്‍ , മേഖല പ്രസിഡന്റ് ബാബുരാജ് ,സെക്രട്ടറി ടോമി ജോസഫ് ,ട്രഷറര്‍ വര്‍ഗ്ഗീസ് ,ജില്ലാ ജോയിന്റ് സെക്രട്ടറി CK ബാബു, എക്‌സി: അംഗം പുരുഷന്‍ ,സുരേഷ് ,ജോസ് ,ഷാജിമോന്‍ ,തോമസ് ജോര്‍ജ് ,തുടങ്ങിയവര്‍ പങ്കെടുത്തു. കാടു വെട്ടിത്തെളിച്ചപ്പോള്‍ പ്രദേശത്ത് ലോഡ് കണക്കിന് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി.
0 Comments