Breaking...

9/recent/ticker-posts

Header Ads Widget

ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടന്നു



ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളില്‍ ഊര്‍ജ്ജ സംരക്ഷണ സെമിനാര്‍ നടന്നു. മുന്‍കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബിച്ചന്‍ കീക്കോലില്‍ ഉദ്ഘാടനം ചെയ്തു.  അധിക ഊര്‍ജ്ജ ഉപയോഗം കൊണ്ട് ഉണ്ടാവുന്ന മലിനീകരണത്തില്‍ നിന്ന് പ്രകൃതിയെ രക്ഷിക്കുകയെന്നതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നു ഓര്‍മപ്പെടുത്തിക്കൊണ്ടാണ് സെമിനാര്‍ നടന്നത്. പരിസ്ഥിതിക്കനുയോജ്യമായ രീതിയില്‍ കുറഞ്ഞ വൈദ്യുതി ചെലവില്‍ പ്രവര്‍ത്തിക്കുന്ന LED ബള്‍ബുകള്‍ ഉപയോഗിക്കുന്നതിന്റെ ആവശ്യകതയും സെമിനാറില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.  പ്രിന്‍സിപ്പാള്‍ ഫാ.സോമി മാത്യു കുറ്റിയാനിക്കല്‍, ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ്, ജോബി ജോണ്‍, സാബിര്‍ എന്നിവര്‍പ്രസംഗിച്ചു. 




Post a Comment

0 Comments