Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് ഉപജില്ലാ സ്‌കൂള്‍ കലാമേള നവംബര്‍ 13, 14, 15, 16 തീയതികളില്‍



കുറവിലങ്ങാട് സബജില്ലാ സ്‌കൂള്‍ കലാമേള കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ നവംബര്‍ 13, 14, 15, 16 തീയതികളില്‍ നടക്കും. കലാമേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കടുത്തുരുത്തി സെന്റ് മേരീസ് പാരിഷ് ഹാളില്‍ നടന്നു. ഫാദര്‍ എബ്രഹാം പറമ്പേട്ടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. വി. സുനില്‍ ഉദ്ഘാടനം ചെയ്തു.  വിവിധ ജനപ്രതിനിധികളും, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും,  പ്രധാന അധ്യാപകരും സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരും സമ്മേളനത്തില്‍ പങ്കെടുത്തു. കുറവിലങ്ങാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഡോക്ടര്‍ കെ ആര്‍ ബിന്ദുജി പദ്ധതി വിശദികരണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി.സ്മിത, ഞീഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ, കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ സെബാസ്റ്റ്യന്‍,  ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സതീഷ് ജോസഫ് , ഹൈസ്‌കൂള്‍ വിഭാഗം ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി ബിജോയ് മാത്യു , യുപി വിഭാഗം ഹെഡ്മാസ്റ്റര്‍ ഫോറം സെക്രട്ടറി പ്രകാശന്‍,  കടുത്തുരുത്തി സെന്റ്.മൈക്കിള്‍സ് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് ജിയോ കുന്നശ്ശേരി, പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, ഹെഡ്മിസ്ട്രസ് സുജാ മേരി തോമസ് എന്നിവര്‍ പ്രസംഗിച്ചു. കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ജിന്‍സി എലിസബത്ത്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ  സുമേഷ് കെ എസ്, ശാന്തമ്മ രമേശന്‍, പൗളി ജോര്‍ജ്, അര്‍ച്ചന കാപ്പില്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു. കലോത്സവ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി പത്ത് സബ്കമ്മിറ്റികള്‍ തെരഞ്ഞെടുത്തു.  400 ല്‍ അധികം ഒഫീഷ്യല്‍സും, 3000-ത്തിലധികം വിദ്യാര്‍ത്ഥികളും  കലാമേളയില്‍ പങ്കെടുക്കും.




Post a Comment

0 Comments