സമൂഹത്തെ കാര്‍ന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണവുമായി റൂട്ടൗട്ട് മിഷന്‍ എന്ന ഹ്രസ്വ ചിത്രം റിലീസ് ചെയ്തു. ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക-മാനസിക-ആരോഗ്യ പ്രശ്‌നങ്ങളും അത് കുടുംബത്തെയും സമൂഹത്തെയും ബാധിക്കുന്ന വിപത്തായി മാറുന്ന സാഹചര്യവും വിവരിക്കുന്നതാണ് ഹ്രസ്വചിത്രം. ചിത്രത്തിന്റെ ഔദ്യോഗിക റിലീസിംഗ് ഏറ്റുമാനൂര്‍ വ്യാപാര ഭവനില്‍ നടന്ന ചടങ്ങില്‍ സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിച്ചു. യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്ന് എന്ന സാമൂഹിക വിപത്തിനെതിരെയുള്ള വലിയ സന്ദേശമാണ് റൂട്ടൗട്ട് മിഷന്‍ 2023 ഹ്രസ്വചിത്രം നല്‍കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അദ്ധ്യക്ഷയായിരുന്നു. ചലച്ചിത്ര താരം കൃഷ്ണപ്രസാദ് മുഖ്യ അതിഥിയായിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഇ.എസ് ബിജു, അബ്കാരി വെല്‍ഫെയര്‍ ബോര്‍ഡ് അംഗം വി.വി.ആന്റണി, എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ.കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 40 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് കെ.പി പ്രസാദ് ആണ്. ക്യാമറയും എഡിറ്റിങ്ങും ജയകൃഷ്ണന്‍ നിര്‍വഹിച്ചു. ബിജു കൃഷ്ണന്‍, വിദ്യ സദാനന്ദ്, ആതിര ഡി നായര്‍, സന്തോഷ് കുമാര്‍, ബിന്ദു എല്‍സ, ജഗദീഷ് സ്വാമി ആശാന്‍, സുഗതന്‍ പുന്നത്തുറ തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍.





0 Comments