സ്‌കില്‍ ഷെയര്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മന്ത്രി വി.എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രദീപ്കുമാര്‍ അധ്യക്ഷനായിരുന്നു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.ജെ പ്രസാദ് , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ തോമസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. പ്രോജക്ടുകള്‍ അവതരിപ്പിച്ച 5 സ്‌കൂളുകള്‍ക്ക് അമ്പതിനായിരം രൂപ വീതം എസ്.എസ്.കെ ഫണ്ട് ലഭിക്കും. കൈപ്പുഴ സെന്റ് ജോര്‍ജ് സ്‌കൂള്‍ ഉള്‍പ്പെടെ 5 സ്‌കൂളുകള്‍ക്കാണ് ഫണ്ട് ലഭിക്കുന്നത്. കൈപ്പുഴ സ്‌കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച അപ്പര്‍ കുട്ടനാട് മേഖലയിലേക്ക് ആവശ്യമായ അലങ്കാര സസ്യങ്ങളുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. പദ്ധതി നടത്തുന്ന സ്‌കൂള്‍ ക്യാമ്പസില്‍ മുല്ലച്ചെടി നട്ടാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ റവ. ഫാ. സാബു മാലിതുരുത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി . പഞ്ചായത്ത് മെമ്പര്‍ കൊച്ചുറാണി ഒറ്റക്കാട്ടില്‍ , ബി.പി.സി സന്ദീപ് കൃഷ്ണന്‍, പി.ടി.എ പ്രസിഡണ്ട് പി.എന്‍ പ്രതാപന്‍, സ്‌കൂള്‍ എച്ച്.എം ബിനോയ് കെ.എസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു . സ്‌കില്‍ ഷെയര്‍, ശക്തി എന്നീ പദ്ധതികളില്‍ പങ്കെടുത്ത കുട്ടികളെ ആദരിച്ചു. സമീപം സ്‌കൂളുകളായ സെന്റ് സേവിയേഴ്‌സ് കുറുപ്പന്തറ , ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ് ഏറ്റുമാനൂര്‍ , മെഡിക്കല്‍ കോളേജ് ആര്‍പ്പുക്കര എന്നിവിടങ്ങളില്‍ നിന്നും കുട്ടികള്‍ പങ്കെടുത്തു. സെന്റ് ജോര്‍ജ് സ്‌കൂളില്‍ നിന്നും സംസ്ഥാനതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ആദരിച്ചു.





0 Comments