നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ മാലിന്യ നിക്ഷേപ ഇടങ്ങള്‍ വീണ്ടെടുത്ത് സൗന്ദര്യവല്‍ക്കരണം നടപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ തുടക്കമായി. കുര്യനാട് സെന്റ് ആന്‍സ് എച്ച്എസ്എസ്, കുറിച്ചിത്താനം എസ് കെ വി, വി എച്ച് എസ് എസ്എന്നീ സ്‌കൂളുകളിലെ എന്‍എസ്എസ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചുകൊണ്ട് പൈക്കാട്, കുറിച്ചിത്താനം ഭാഗത്താണ് സ്‌നേഹാരാമം പദ്ധതി ഉദ്ഘാടനം ചെയ്തത്. വൈസ് പ്രസിഡന്റ് ഉഷാ രാജു, മെമ്പര്‍മാര്‍ പഞ്ചായത്ത് സെക്രട്ടറി , കുര്യനാട് സെന്റ് ആന്‍സ് ലെ N.S.S . കുട്ടികള്‍ പ്രേരക് , ഹരിതകര്‍മ്മസേനാ അംഗങ്ങള്‍, വാര്‍ഡുമെമ്പര്‍ സലിമോള്‍ ബെന്നി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments