തൊഴില്‍ അന്വേഷകര്‍ക്ക് വഴികാട്ടിയായി സ്‌പെക്ട്രം 2023 - 24 തൊഴില്‍മേള ഏറ്റുമാനൂര്‍ ITIയില്‍ നടന്നു. സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കോട്ടയം ജില്ലാ തല തൊഴില്‍ മേള സംഘടിപ്പിച്ചത്. തൊഴില്‍ മേളയില്‍ ദേശീയതലത്തില്‍ മികവാര്‍ന്ന തൊഴില്‍ദാതാക്കളായ നിരവധി കമ്പനികളാണ് പങ്കെടുക്കുത്തത്. വിവിധ തൊഴില്‍ മേഖലകളില്‍ നൈപുണ്യം ലഭിച്ചവരും, പരിശീലനം പൂര്‍ത്തീകരിച്ചവരുമായ 500 ഓളം ട്രെയിനികള്‍ മേളയില്‍ പങ്കെടുത്തു. സംസ്ഥാന സര്‍ക്കാരിന്റെ ജോബ് പോര്‍ട്ടലായ DWMS ല്‍ രജിസ്റ്റര്‍ ചെയ്ത 69 കമ്പനികളില്‍ 32 കമ്പനികള്‍ മേളയില്‍ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളുടെ 972 ഒഴിവുകളിലേയ്ക്കായി നടത്തിയ മേളയില്‍ ജില്ലയിലെ 5 സര്‍ക്കാര്‍ ഐ.ടി.എ കള്‍ , പട്ടികജാതി വകുപ്പിന്റെ കീഴിലുള്ള 4 ഐ.ടി.എ കള്‍ , 17 സ്വകാര്യ ഐ.ടി.ഐ കളില്‍ നിന്നുള്ള ട്രെയിനികള്‍ പങ്കെടുത്തു. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആര്യ രാജന്‍ ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ അധ്യക്ഷനായിരുന്നു. ഏറ്റുമാനൂര്‍ ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ സന്തോഷ് കുമാര്‍ കെ, കോട്ടയം മേഖല ഇന്‍സ്‌പെക്ടര്‍ ഓഫ് ട്രെയിനിങ് സാംരാജ് എം.എഫ് , പള്ളിക്കത്തോട് ഐ.ടി.ഐ പ്രിന്‍സിപ്പല്‍ അജിത്ത്കുമാര്‍ കെ, കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ സജയന്‍ ജി, ഐ.എം.സി മെമ്പര്‍ മാത്തുക്കുട്ടി മാങ്കോട്ടില്‍, പി.ടി.എ പ്രസിഡന്റ് സാലി ജോജി, സ്റ്റാഫ് സെക്രട്ടറി വി.എം ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments