പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ അഖില വിശുദ്ധ ഫ്രാന്‍സിസ് അസ്സീസ്സി അഖില കേരള പ്രസംഗ മത്സരം നടന്നു. ഗവ: എയ്ഡഡ് LP സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളുമായി സംഘടിപ്പിച്ചത്. അഖില കേരള പ്രസംഗ മത്സരത്തില്‍ വിവിധ സ്‌കൂളുകളില്‍ നിന്നായി നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാണി c കാപ്പന്‍ MLA മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാലാ രൂപതാ കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി അസി.സെക്രട്ടറി റവ.ഫാ.ജോര്‍ജ് പുല്ലു കാലായില്‍ അധ്യക്ഷനായിരുന്നു .സി. ഗ്രെയ്‌സിന്‍ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴി, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ കുടക്കച്ചിറ, പി.റ്റി.എ പ്രസിഡന്റ് .ജോഷിബ ജയിംസ് സ്റ്റാഫ് സെക്രട്ടറി റെജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന സമാപന സമ്മേളനം തോമസ് ചാഴികാടന്‍ എം.പി ഉദ്ഘാടനം ചെയ്തു..പാലാ രൂപത കോര്‍പ്പറേറ്റ് എജ്യൂക്കേഷണല്‍ ഏജന്‍സി സെക്രട്ടറി റവ.ഫാ.ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷനായിരുന്നു.. ളാലം പഴയ പള്ളി വികാരി റവ.ഫാ ജോസഫ് തടത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സി.റിന്‍സി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ, ഹൈഡ്മിസ്ട്രസ് സി.ലിന്‍സി ചീരാംകുഴി, സി. ഡോണാ എഫ്.സി.സി., ലിജോ ആനിത്തോട്ടം എന്നിവര്‍ പ്രസംഗിച്ച.45 വര്‍ഷമായി സ്‌കൂളില്‍ പ്രസംഗ പരിശീലനം നടത്തുന്ന അധ്യാപിക മിസ്. ത്രേസ്യാമ്മ തോമസിനെ ചടങ്ങില്‍ ആദരിച്ചു ഒന്നു മുതല്‍ 4 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി 4 വിഭാഗങ്ങളായാണ് മത്സരം നടന്നത്. 6 കുട്ടികളാണ് ഫൈനല്‍ റൗണ്ടിലെത്തിയത്. ഒന്നാം സമ്മാനമായി 5001 രൂപയും ടോഫിയും രണ്ടാം സമ്മാനമായി 2500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനമായി ആയി 1000 രൂപയും ട്രോഫിയും സമ്മാനമായി നല്‍കി.





0 Comments