Breaking...

9/recent/ticker-posts

Header Ads Widget

ട്രാഫിക് ബോധവല്‍ക്കരണം നടത്തി.



കോട്ടയം ആര്‍ടിഒ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ ഉഴവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് ട്രാഫിക് ബോധവല്‍ക്കരണം നടത്തി. ഉഴവൂര്‍ ടൗണില്‍ നാല് സ്ഥലങ്ങളിലായി എം വി ഐ മാരുടെയും എഎംവിമാരുടെയും നേതൃത്വത്തില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിലെ കുട്ടികള്‍ വാഹന യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിക്കുന്നതിന്റെ ആവശ്യകത  ബോധ്യപ്പെടുത്തി. അതോടൊപ്പം ശരിയായ രീതിയില്‍ എങ്ങനെയാണ് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും  ധരിക്കേണ്ടത് എന്നും  യാത്രക്കാരെ കുട്ടികള്‍  ബോധ്യപ്പെടുത്തി. സുരക്ഷിത യാത്രയെക്കുറിച്ചുള്ള ലഘുലേഖകള്‍ കുട്ടികള്‍ യാത്രക്കാര്‍ക്ക് നല്‍കി. കോട്ടയം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ്  എംവിഐ അശോക് കുമാര്‍ ,  രാജേഷ് കുമാര്‍,   എഎംവിമാരായ ജോര്‍ജ് വര്‍ഗീസ്, രാജു സി ആര്‍, സുരേഷ് കുമാര്‍ മനോജ് കുമാര്‍ എന്നിവരും ഒഎല്‍എല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി  CPO സജോ സൈമണ്‍ എന്നിവരുംനേതൃത്വംനല്‍കി.




Post a Comment

0 Comments