എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിക്കും, വിലക്കയറ്റത്തിനുമെതിരെ യു.ഡി.എഫ് പ്രക്ഷോഭം ശക്തമാക്കുമെന്ന് എം.എം. ഹസ്സന്‍. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ കീഴില്‍ വിലക്കയറ്റവും അഴിമതിയും, കൊടികുത്തി വാഴുകയാണെന്നും കാര്‍ഷിക വിളകളുടെ വില തകര്‍ച്ച മൂലം കര്‍ഷകര്‍ ആത്മഹത്യയുടെ വക്കിലാണെന്നും, യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എം.എം ഹസ്സന്‍ ആരോപിച്ചു. സിപിഎം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സഹകരണ സ്ഥാപനങ്ങളും തകര്‍ച്ചയിലേക്ക് നീങ്ങുകയാണെന്നും ഹസ്സന്‍ പറഞ്ഞു. യു.ഡി.എഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 10 മുതല്‍ 15 വരെ നടക്കുന്ന പദയാത്രകളും, ഒക്ടോബര്‍ 18ന് തിരുവനന്തപുരത്ത് നടക്കുന്ന സെക്രട്ടറിയേറ്റ് വളയല്‍ സമരവും വിജയിപ്പിക്കുന്നതിനായി കോട്ടയം ഡിസിസിയില്‍ ചേര്‍ന്ന യുഡിഎഫ് കോട്ടയം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. മോന്‍സ് ജോസഫ് എം.എല്‍.എ മുന്‍മന്ത്രി കെ.സി ജോസഫ്, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍ ,കെ.ഡി.പി സംസ്ഥാന പ്രസിഡണ്ട് സലിം പി മാത്യു, ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ്, കുര്യന്‍ ജോയി, തോമസ് കണ്ണന്തറ, ടി.സി അരുണ്‍, റ്റി.ആര്‍ മദന്‍ലാല്‍, ടോമി വേദഗിരി, കെ.റ്റി ജോസഫ്, ഫിലിപ്പ് ജോസഫ്, റഫീഖ് മണിമല, വി.ജെ. ലാലി, യുജിന്‍ തോമസ്, പ്രിന്‍സ് ലൂക്കോസ്, സിബി കൊല്ലാട്, അജിത്ത് മുതിരമല, എ.കെ. ചന്ദ്രമോഹനന്‍, സാബു പ്ലാത്തോട്ടം, അഡ്വ: രഘുറാം, എന്‍ സുരേഷ്, റ്റി.ഡി പ്രദീപ് കുമാര്‍, പ്രൊഫ സതീഷ് ചൊള്ളാനി, മാത്തുക്കുട്ടി പ്ലാത്താനം, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍, എന്‍ ജയചന്ദ്രന്‍, ജോറോയ് പൊന്നാട്ടില്‍, ജെയിംസ് പുല്ലാപ്പള്ളി , തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments