പോക്‌സോ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആര്‍പ്പൂക്കര വില്ലൂന്നി തോപ്പില്‍ പറമ്പില്‍ ഷിജുമോന്‍ പി.വി (40) എന്നയാളെയാണ് തിടനാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കൗണ്‍സിലിങ്ങിനിടയില്‍ പെണ്‍കുട്ടി അധികൃതരോട് വിവരം പറയുകയും, ചൈല്‍ഡ് ലൈന്‍ മുഖാന്തരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കിടങ്ങൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ റെനീഷ് റ്റി.ആര്‍, തിടനാട് സ്റ്റേഷന്‍ എസ്.ഐ രാജേഷ് ആര്‍, സജീവ്, സി.പി.ഒ മാരായ അനില്‍കുമാര്‍ കെ.സി, ശ്രീജിത്ത് കെ.എസ്, സാജന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
0 Comments