ആറുമാനൂര്‍ ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആയുര്‍വേദ ദിനാചരണം നടത്തി. അയര്‍ക്കുന്നം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയും പള്ളം ബ്ലോക്ക് ആയുഷ് ഗ്രാമവും സംയുക്തമായാണ് ആയുര്‍വേദ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത് പഞ്ചായത്തംഗം അരവിന്ദ് വി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അനീഷ് ബി കുമാര്‍ അധ്യക്ഷനായിരുന്നു. കുട്ടികള്‍ക്കുള്ള ശുചിത്വ ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് ആയുഷ് ഗ്രാമം സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ലക്ഷ്മി വര്‍മ്മ നയിച്ചു അയര്‍ക്കുന്നം ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജിയോ പി.എന്‍ ന്റെ നേതൃത്വത്തില്‍ ശുചിത്വ -ആരോഗ്യ ക്വിസ് നടന്നു. പോഷകപ്രദമായ ഭക്ഷ്യവിഭവങ്ങളുടെ പ്രദര്‍ശനവും ഔഷധസസ്യങ്ങളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സജിനിമോള്‍ ജി, അധ്യാപികമാരായ വിന്‍സി ടി മണ്ണനാല്‍, സിനി എം സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.ശുചിത്വം ആരോഗ്യം എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ ചിത്രരചന ,പോസ്റ്റര്‍ രചന മത്സരങ്ങളും നടന്നു.





0 Comments