Breaking...

9/recent/ticker-posts

Header Ads Widget

എയ്ഡ്സ് ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പാവ നാടകം അവതരിപ്പിച്ചു.



രാമപുരം മാര്‍ ആഗസ്തീനോസ് കോളേജില്‍ ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എയ്ഡ്സ്  ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പാവ നാടകം അവതരിപ്പിച്ചു. കൃത്യസമയത്തെ രോഗനിര്‍ണയത്തിലൂടെയും, ചിട്ടയായ പ്രതിരോധത്തിലൂടെയും എയ്ഡ്സ് എന്ന മഹാ വിപത്തിനെ അകറ്റി  നിര്‍ത്തുവാന്‍ വിദ്യാര്‍ത്ഥികളില്‍  അവബോധം  സൃഷ്ടിക്കുന്നതിനായി നടത്തിയ  പാവ നാടകം വിജ്ഞാനത്തോടൊപ്പം കൗതുകവും  ജനിപ്പിച്ചു. പ്രിന്‍സിപ്പല്‍  ഡോ. ജോയി ജേക്കബ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. രാമപുരം പൊതുജനാരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഇന്‍ ചാര്‍ജ്  റിന്‍സ് ഇസ്മായില്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ റോബിന്‍ യേശുദാസ്, അത്യല്യ, ലക്ഷ്മി, പാവനാടക സംവിധായകന്‍  സുനില്‍ പട്ടിമറ്റം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments