കോട്ടയം ജില്ലാ അമേരിക്കന്‍ ഫ്‌ളാഗ് ഫുട്‌ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍, ജൂനിയര്‍ ജില്ലാ മീറ്റ് പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്നു.പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ആണ്‍കുട്ടികളുടെ വിഭാഗത്തിലും, ആനിക്കാട് സെന്റ്‌തോമസ് ഹൈസ്‌കൂള്‍ പെണ്‍കുട്ടികളുടെ വിഭാഗത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം സെന്റ് തോമസ് ഹൈസ്‌കൂള്‍ ആനിക്കാടും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം നിര്‍മ്മല പബ്ലിക് സ്‌കൂള്‍ പിഴകും നേടി. പാലാ അല്‍ഫോന്‍സാ കോളേജിന്റെ പ്രിന്‍സിപ്പല്‍ ഫാ. ഷാജി ജോണ്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ടോബിന്‍ കെ അലക്‌സ്, പാലാ നഗരസഭ കൗണ്‍സിലര്‍ സാവിയോ കാവുകാട്ട്, അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ചാമക്കാല, സെക്രട്ടറി മാര്‍ഷല്‍ മാത്യു, വൈസ് പ്രസിഡന്റ് orison joy, ട്രഷറര്‍ അനൂപ് കെ ജോണ്‍, ബിബിന്‍ ബ്രിട്ടോ, സജീവ് കണ്ടത്തില്‍, മനു, ആന്റോ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
0 Comments