അതിരമ്പുഴ ജംഗ്ഷന്‍ നവീകരണത്തിനായുള്ള പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരുപ്പിന് വിരാമമാവുന്നു ജംഗ്ഷന്റെ വളവുകള്‍ നിവര്‍ത്തി വീതി കൂട്ടി റോഡ് ടാറിങ്ങിന് ടെന്‍ഡറായി. ആധുനിക രീതിയില്‍ ബി എം & ബി സി ടാറിങ്, അരികുചാലുകള്‍ ബസ്‌ബേ, നടപ്പാത, സുരക്ഷാ ക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് പൊതുമരാമത്തു വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത. അടുത്ത ആഴ്ച്ച അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.





0 Comments