കോട്ടയം മെഡിക്കല്‍ കോളേജില്‍ മലയാളം ഭാഷാ വാരാഘോഷ സമാപനവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. നവംബര്‍ 1ന് ആരംഭിച്ച മലയാളം ഭാഷാ വരാഘോഷ സമാപന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. എസ് ശങ്കര്‍ അദ്ധ്യക്ഷനായിരുന്നു. യോഗത്തില്‍ കോട്ടയം ഗവ മെഡിക്കല്‍ കോളേജ് മാനസികാരോഗ്യ വിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലും ആയ ഡോ വര്‍ഗീസ് പി പുന്നൂസ് മുഖ്യ പ്രഭാഷണം നടത്തി. അനാട്ടമി വിഭാഗം ജൂനിയര്‍ ലാബ് അസ്സിസ്റ്റ് അനൂപ് വി എം ന്റെ 'ഒരു അശ്രദ്ധന്റെ മൗനം' എന്ന കവിതാ സമാഹാരം പ്രിന്‍സിപ്പല്‍ പ്രകാശം ചെയ്തു. ആദ്യ പുസ്തകം ഡോ സുആന്‍ സക്കറിയ ഏറ്റുവാങ്ങി. ശരീരിക വെല്ലുവിളികള്‍ക്ക് ഉടമയായ അനുപിന്റെ കലാവാസന ആദ്യം കണ്ടെത്തിയത് ഡോ. സു ആന്‍ ആണ് എന്ന് യോഗത്തില്‍ ഡോക്ടര്‍ പങ്കു വച്ചു. മലയാളഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. യോഗത്തില്‍ മെഡിസിന്‍ വിഭാഗം മേധാവി ഡോ. ടി ആര്‍ രാധ, അനാട്ടമി വിഭാഗം ഡോ. മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു വിദ്യാര്‍ത്ഥികളും ജീവനക്കാരും ഉള്‍പ്പടെ നിരവധി ആളുകള്‍ പങ്കെടുത്തു.
0 Comments