Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആർ. റ്റി.സി ബസ്സിൽ വച്ച് പെൺകുട്ടിയോട് അതിക്രമം: യുവാവ് അറസ്റ്റിൽ.



പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചെങ്ങന്നൂർ പുലിയൂർ ഭാഗത്ത് പഴംമ്പള്ളിൽ മേലേത്തിൽ വീട്ടിൽ വിനോദ്കുമാർ വിജയൻ (32) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞ ദിവസം  കെ.എസ്.ആർ.റ്റി.സി ബസ്സിൽ വച്ച് യാത്ര ചെയ്യുന്ന സമയം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നേരെ കുറവിലങ്ങാട് ഭാഗത്ത് വച്ച്   ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി ബഹളം വയ്ക്കുകയും തുടർന്ന് അതിജീവിതയുടെ   പരാതിയിൽ  കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും  ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.ഐ വിദ്യാ വി.യുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു




Post a Comment

0 Comments