ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് എച്ച്.എസ് എസില്‍ എയ്ഡ്‌സ് ബോധവത്ക്കരണക്ലാസ്സും പാവനാടകവും സംഘടിപ്പിച്ചു. എയ്ഡ്സ് ബോധവത്ക്കരത്തോടനുബന്ധിച്ച്, സംസ്ഥാന സര്‍ക്കാരിന്റെയും, ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ എയ്ഡ്‌സിനെക്കുറിച്ചും, രോഗം വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും, ജീവിതത്തില്‍ മാരക രോഗങ്ങള്‍ വന്നാല്‍ മനോധൈര്യത്തോടെ എങ്ങനെ നേരിടണമെന്നും വ്യക്തമാക്കി ബോധവല്‍ക്കരണ പാവനാടകം 'ഒന്നായി പൂജ്യത്തിലേക്ക് ' ഹോളിക്രോസ് HSS ചേര്‍പ്പുങ്കല്‍ സ്‌കൂളില്‍ നടന്നു. നാടകത്തിന്റെ ഉദ്ഘാടനം സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ് നിര്‍വഹിച്ചു. ജില്ലാ ആരോഗ്യ വിഭാഗം പ്രതിനിധികളും, കൂടല്ലൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ടോമി T.V , ആരോഗ്യ വിഭാഗം പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments