കുറിച്ചിത്താനം എസ്.കെ.വി.എച്ച്.എസ്.എസ്-ലെ എന്‍എസ് എസ് യൂണിറ്റ്, അമൃത് മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ' ജലം ജീവിതം' പദ്ധതിയുടെ ഭാഗമായി വെട്ടിമുകള്‍ സെന്റ് പോള്‍സ് ഹൈസ്‌കൂളില്‍ ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. കാമ്പയിന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ തങ്കച്ചന്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് മാത്യു ജോസഫ് അദ്ധ്യക്ഷനായിരുന്നു. എന്‍എസ് പ്രോഗ്രാം ഓഫീസര്‍ ആര്‍.സമ്പത്ത് ജലം ജീവിതം പദ്ധതി വിശദീകരണം നടത്തി.. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് Sr. മേഴ്‌സി തോമസ് ,സെന്റ് പോള്‍സ് ഹൈസ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി ജൂലി എലിസബത്ത് ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ എസ് എസ് വോളന്റിയേഴ്‌സ് ജലഘോഷം നാടകം അവതരിപ്പിച്ചു. വിഷയാവതരണങ്ങളുടെ ഭാഗമായി 'ഡിജിറ്റല്‍ ക്യാന്‍വാസും, മേസ്സേജ് മിററും ' അദ്ധ്യാപികമാരായ ദീപ .പി യും റോസ് മേരി ജേക്കബ്ബും ചേര്‍ന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സിന് കൈമാറി. ജലസംരക്ഷണ സന്ദേശമടങ്ങിയ സ്‌കെയിലുകളും ,കലണ്ടറുകളും കുട്ടികള്‍ക്ക് വിതരണം ചെയ്തു. എല്‍ പി വിഭാഗം കുട്ടികളാണ് ബോധവല്‍ക്കരണ പരിപാടിയില്‍ പങ്കെടുത്തത്.
0 Comments