കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ഗ്രാമീണ ഗ്രന്ഥശാലകള്‍ക്ക് MLA ഫണ്ടില്‍ ഉള്‍പ്പെടുത്തി 3 ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കുന്ന പദ്ധതിയുടെ ഭാഗമായി കിടങ്ങൂര്‍ കടപ്ലാമറ്റം പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെട്ട ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ വിതരണം ചെയ്തു. കിടങ്ങൂര്‍ PKV ലൈബ്രറി, മാറിടം ലൈബറി, ചേര്‍പ്പുങ്കല്‍ ലൈബ്രറി എന്നീ ലൈബ്രറികള്‍ക്കാണ് പുസ്തകങ്ങള്‍ നല്‍കിയത്. കിടങ്ങൂര്‍ PKV ലൈബ്രറിയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് MLA പുസ്തകവിതരണം ഉദ്‌ലാടനം ചെയ്തു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ഡോ. സിന്ധു മോള്‍ ജേക്കബ് , ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടക്കല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം ഡോ മേഴ്‌സി ജോണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രശ്മി രാജേഷ് , താലൂക്ക് ലൈബറി കൗണ്‍സില്‍ ജോയന്റ് സെകട്ടറി CI ഉണ്ണി കൃഷ്ണന്‍, PKVലൈബ്രറി രക്ഷാധികാരി N S ഗോപാലകൃഷ്ണന്‍നായര്‍, ലൈബറി പ്രസിഡന്റ് ഗീത v എന്നിവര്‍ പ്രസംഗിച്ചു. ലൈബ്രറിയുടെ രോഗീപരിചരണ സ്‌നേഹ സാന്ത്വനം പദ്ധതിയിലൂടെയുള്ള സഹായവിതരണവും മോന്‍സ് ജോസ ഫ് MLA നിര്‍വ്വഹിച്ചു.





0 Comments