തെളിനീരോട്ടം പദയാത്രയുമായി കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS വോളണ്ടിയര്‍മാര്‍. പൊതുവിദ്യാഭ്യാസ വകുപ്പ് കേരള അമൃത് മിഷനുമായി ചേര്‍ന്ന് തദ്ദേശസ്വയം ഭരണ വകുപ്പിലെ സ്‌കൂളുകളില്‍ നടത്തിവരുന്ന 'ജലം ജീവിതം' പദ്ധതി ഭാഗമായി ഏറ്റുമാനൂര്‍ ടൗണ്‍ യുപി സ്‌കൂളില്‍ പ്രത്യേക ബോധവല്‍ക്കരണ കാമ്പയിന്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. ടൗണ്‍ യു.പി.എസ് ഹെഡ്മാസ്റ്റര്‍ ബിജുമോന്‍ P. K അധ്യക്ഷത വഹിച്ചു. VHSE പ്രിന്‍സിപ്പല്‍ തോമസ് മാത്യു, NSS പ്രോഗ്രാം ഓഫീസര്‍ സിസ്റ്റര്‍ റാണി മരിയ SVM എന്നിവര്‍ സംബന്ധിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ക്യാമ്പസ് ക്യാന്‍വാസ് ഹെഡ്മാസ്റ്ററിന് കൈമാറി. തുടര്‍ന്ന് ജലസംരക്ഷണ സന്ദേശം ഉയര്‍ത്തി ജലഘോഷം എന്ന നാടകം എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ അവതരിപ്പിച്ചു. ജലസംരക്ഷണ സന്ദേശം ഉള്‍ക്കൊള്ളിച്ച് സ്‌കെയില്‍, കലണ്ടര്‍ എന്നിവയും മധുരപലഹാരങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സീനിയര്‍ അധ്യാപിക മറിയാമ്മ ജോര്‍ജ് വിതരണം ചെയ്തു.
0 Comments