Breaking...

9/recent/ticker-posts

Header Ads Widget

അപകടാവസ്ഥയിലായ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം മോന്‍സ് ജോസഫ് MLA സന്ദര്‍ശിച്ചു.



സംരക്ഷണ ഭിത്തിയിടിഞ്ഞ് അപകടാവസ്ഥയിലായ ചേര്‍പ്പുങ്കല്‍ ചകിണിപ്പാലം മോന്‍സ് ജോസഫ് MLA സന്ദര്‍ശിച്ചു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ തോമസ് മാളിയേക്കലും, ജനപ്രതിനിധികളും ഒപ്പമുണ്ടായിരുന്നു. പാലത്തിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുമെന്നും മന്ത്രിയുമായി സംസാരിച്ച് പുതിയ പാലം നിര്‍മാണമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്നും M LAപറഞ്ഞു. മാണി സി കാപ്പന്‍ MLA യും പാലം സന്ദര്‍ശിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ചകിണിപ്പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് തോട്ടിലേക്കു വീണത്. ഇതുവഴിയുള്ള ഭാരവാഹനങ്ങളുടെ യാത്ര തത്കാലികമായി നിരോധിച്ചിരിക്കുകയാണ്.




Post a Comment

0 Comments