കൊഴുവനാല്‍ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സത്ത് രംഗി പ്രോജക്ടിന്റെ ഭാഗമായി ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് HSS ല്‍ ആരോഗ്യ ബോധവത്കരണക്ലാസ്സ് നടത്തി. സ്‌കൂള്‍ മാനേജര്‍ ജോസഫ് പാനാമ്പുഴ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ് പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോസ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.റ്റി.എ പ്രസിഡണ്ട് സജു കുടത്തിനാല്‍, റോട്ടറി അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ സനോ ജോസ് , ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. കോട്ടയം മെഡിക്കല്‍ കേളേജിലെ അസോസിയേറ്റഡ് പ്രഫസര്‍ ഡോ ദിവ്യ സാറ ക്ലാസ്സെടുത്തു. സെന്‍ അബ്രാഹം, സോഫി സെബാസ്റ്റ്യന്‍ ്എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.





0 Comments