ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദന്താരോഗ്യ ബോധവല്കരണ പരിപാടിയും സൗജന്യ ദന്തപരിശോധന ക്യാമ്പും നടത്തി. ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പൊതുജനങ്ങള്‍ക്കായി സൗജന്യ ദന്താരോഗ്യ ബോധവല്‍ക്കരണ പരിശോധന ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചത്. കോട്ടയം ഗവണ്‍മെന്റ് ദന്തല്‍ കോളേജിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് നാരായന്റെ നേതൃത്വത്തിലുള്ള 8 ഡോക്ടര്‍മാര്‍ ക്യാമ്പില്‍ രോഗികള്‍ക്ക് ചികിത്സ നല്കി. കേടുവന്ന ദന്തങ്ങള്‍ നീക്കം ചെയ്യുകയും ദന്തദ്വാരങ്ങള്‍ അടയ്ക്കുകയും ഒപ്പംദന്ത രോഗങ്ങള്‍ക്ക് മരുന്നും ക്യാമ്പില്‍ ലഭ്യമാക്കിയിരുന്നു. ചേര്‍പ്പുങ്കല്‍, മുത്തോലി, പാല, കിടങ്ങൂര്‍, വയല, കൊഴുവനാല്‍, മേവട എന്നീ പ്രദേശങ്ങളില്‍ നിന്നായി നൂറിലധികം ആളുകള്‍ക്ക് ക്യാമ്പില്‍ ചികിത്സ ലഭിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഡോ. റവ. ഫാ. ജോസഫ് പാനാമ്പുഴ അദ്ധ്യക്ഷത വഹിച്ചു വാര്‍ഡ് മെമ്പര്‍ ബോബി മാത്യു , ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ്, PTA പ്രസിഡന്റ് സജു കൂടത്തനാല്‍ എന്നിവര്‍ പ്രസംഗിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റവ.ഫാ. സോമി മാത്യു , NSS പ്രോഗ്രാം ഓഫീസര്‍ ഡോ. സിന്ധുറാണി പി.ജെ. , അധ്യാപകരായ ആന്റോ ജോര്‍ജ്ജ്, സോളി ജോസഫ്, വോളണ്ടിയര്‍ ലീഡേഴ്‌സ് അന്‍വിന്‍ CM., നിര്‍മല്‍ മാനുവല്‍ , ആഷിക് മധു , അമല ജോസ് ,അന്ന അജോ , ലിയാ ടോമി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
0 Comments