Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാള്‍. അവലോകനയോഗം നടന്നു



ഏറ്റുമാനൂര്‍ ക്രിസ്തുരാജ ദേവാലയത്തിലെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നവംബര്‍ 17ന് കൊടിയേറും. തിരുനാള്‍ ആഘോഷ ക്രമീകരണങ്ങള്‍ക്കായി വിവിധ ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍  പങ്കെടുത്ത അവലോകനയോഗം നടന്നു. പള്ളി വികാരി ഫാദര്‍ ജോസഫ് മുകളേല്‍ അധ്യക്ഷനായിരുന്നു. നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, പിഡബ്ല്യുഡി, ഹെല്‍ത്ത് വിഭാഗം പ്രതിനിധികള്‍പഞ്ചായത്ത് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. സഹവികാരി ഫാദര്‍ ജേക്കബ് ചക്കാത്ര, പള്ളി കൈക്കാരന്‍ സെബാസ്റ്റ്യന്‍ പുല്ലാട്ടുകാലായില്‍  തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി നടത്തി. മിശിഹായുടെ രാജത്വ തിരുനാളിന്റെ കൊടിയേറ്റ് നവംബര്‍ പതിനേഴിന് വൈകീട്ട് നാലുമണിക്ക് പള്ളി വികാരി ഫാദര്‍ ജോസ് മുകളില്‍ നിര്‍വഹിക്കും. 25, 26 തീയതികളില്‍ നടക്കുന്ന നഗരം ചുറ്റിയുള്ള തിരുനാള്‍ പ്രദക്ഷിണം ഉണ്ടായിരിക്കും.




Post a Comment

0 Comments