Breaking...

9/recent/ticker-posts

Header Ads Widget

സി.എസ്.ഡി.എസ് കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂരില്‍ നടന്നു.



സി.എസ്.ഡി.എസ് കോട്ടയം ജില്ലാ നേതൃയോഗം ഏറ്റുമാനൂരില്‍ നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് ഉദ്ഘാടനം ചെയ്തു. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ദളിത് ക്രൈസ്തവരെ വഞ്ചിച്ചുവെന്നും, പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള ഫണ്ടുകള്‍ റദ്ദ് ചെയ്തുകൊണ്ടുള്ള കേരളീയം പരിപാടി അപഹാസ്യമാണെന്നും, ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം ആവശ്യപ്പെട്ട് സി.എസ്.ഡി.എസ് സംസ്ഥാന വ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ തുടരുമെന്നും സി.എസ്.ഡി.എസ് സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് പറഞ്ഞു. തൊഴില്‍ വിദ്യാഭ്യാസ രാഷ്ട്രീയ അധികാര മേഖലകളില്‍ ജനസംഖ്യാനുപാതികമായ പ്രതിനിധ്യം ഇല്ലാത്ത ദളിത് ക്രൈസ്തവര്‍ക്ക് പ്രത്യേക സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 12 മുതല്‍ സംസ്ഥാന വ്യാപകമായി വാഹന പ്രചാരണ ജാഥയും ജനുവരി 29 ന് പതിനായിരങ്ങള്‍ പങ്കെടുക്കുന്ന സെക്രട്ടറിയേറ്റ് മാര്‍ച്ചും നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് കെ.കെ സുരേഷ് പറഞ്ഞു. സംസ്ഥാന മന്ത്രിവരെ ജാതി വിവേചനം നേരിടുന്ന സമകാലിക സാമൂഹിക സാഹചര്യം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ നേതൃയോഗത്തിന് മുന്നോടിയായി ഏറ്റുമാനൂര്‍ കവലയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍ പതാക ഉയര്‍ത്തി. താരാ ഗസ്റ്റ് ഹൗസില്‍ നടന്ന നേതൃയോഗത്തിന് സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുനില്‍ കെ തങ്കപ്പന്‍, വൈസ് പ്രസിഡന്റ് പ്രവീണ്‍ ജെയിംസ്, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ആയ സി.എം ചാക്കോ, കെ.കെ കുട്ടപ്പന്‍, ടി.എ കിഷോര്‍, പി.സി രാജു, വിനു ബേബി, ആന്‍സി സെബാസ്റ്റ്യന്‍, ആഷ്ലി ബാബു, എം.എസ് തങ്കപ്പന്‍,സുജമ്മ തോമസ്, എം.ഐ ലൂക്കോസ്, കോട്ടയം താലൂക്ക് കമ്മിറ്റി പ്രസിഡന്റ് ജോഷി വര്‍ഗീസ്, സെക്രട്ടറി കെ.ബി ജോണ്‍സണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments