മലയാള ഭാഷ ഭരണഭാഷ എന്ന വിഷയത്തില്‍ ഏറ്റുമാനൂരപ്പന്‍ കോളേജ് മലയാള വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സെമിനാര്‍, കമ്മ്യൂണിറ്റി റിലേഷന്‍സ് ഓഫീസര്‍ എസ് ഐ ഷാജിമോന്‍ എ.റ്റി ഉദ്ഘാടനം ചെയ്തു. കേസുകള്‍ കൈകാര്യം ചെയ്യുന്നതിനു പോലീസ് മലയാള ഭാഷ ഉപയോഗിക്കുമ്പോള്‍ കോടതി ഭാഷ ഇംഗ്ലീഷില്‍ ആയിരിക്കുന്നത് പല രീതിയിലുള്ള പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ആര്‍ ഹേമന്ദ് കുമാര്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷണറായിരുന്ന ഡോ. കുര്യാസ് കുമ്പളക്കുഴി സെമിനാര്‍ നയിച്ചു. മലയാളീകരിക്കാന്‍ ശ്രമം നടന്നപ്പോള്‍, മലയാള ഭാഷയ്ക്ക് പകരം സംസ്‌കൃത ഭാഷയാണ് കടന്നുവന്നതെന്നും. ഓരോ വിദേശ ശക്തിയുടെയും ആഗമനം കൊണ്ട് നമുക്ക് നഷ്ടവും ലാഭവുമുണ്ടായിട്ടുണ്ടന്നും കുര്യാസ് കുമ്പളക്കുഴി അഭിപ്രായപ്പെട്ടു. ബീറ്റ് ഓഫീസര്‍മാരായ എസ്.ഇ.പി.ഒ ജോസഫ് തോമസ്, CPO വിനു കെ ആര്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments