കാണക്കാരി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും യോഗ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി ക്വിസ് മത്സരവും മലയാളം കേട്ടെഴുത്ത് മത്സരവും നടത്തി. ഭരണഭാഷാ ദിനാചരണത്തിന്റെയും ആയുര്‍വ്വേദ ദിനാചരണത്തിന്റെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. കാണക്കാരി ഗവ. ആയുര്‍വ്വേദ ഡിസ്പെന്‍സറിയില്‍ നടന്ന പരിപാടി വാര്‍ഡ് മെമ്പര്‍ അംബിക സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഡോ.സരിത ടി കെ അധ്യക്ഷയായിരുന്നു. ഡിസ്പെന്‍സറി യോഗ ഇന്‍ട്രക്ടര്‍ ഹരികുമാര്‍ മറ്റക്കര, റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ ഗോപാലന്‍ ആചാരി , അനിയപ്പാസ്, അനില്‍കുമാര്‍, വിനോദ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് ട്രോഫികളും മറ്റ് സമ്മാനങ്ങളും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് മലയാള ഭാഷാ പ്രതിജ്ഞയും എടുത്തു.
0 Comments