സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ കനത്ത മഴ. വെള്ളിയാഴ്ച സംസ്ഥാനത്ത 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കോട്ടയം ജില്ലയില്‍ 4,5 തീയതികളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയെ തുടര്‍ന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയോടെ വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ പെയ്തു. മഴയ്ക്കൊപ്പമെത്തിയ കാറ്റും ഇടിമിന്നലും ആശങ്ക ഉയര്‍ത്തി. മഴ വെള്ളം റോഡില്‍ കയറി പലയിടത്തും ഗതാഗത തടസ്സമുണ്ടായി പാലാ ഏറ്റുമാനൂര്‍ റോഡില്‍ പലയിടത്തും റോഡില്‍ ഉണ്ടായ വെള്ളക്കെട്ട് വാഹനയാത്ര ദുഷ്കരമാക്കി. റോഡില്‍ വെള്ളം കയറിയത് ഇരു ചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരെയാണ് ഏറെ വിഷമിപ്പിച്ചത്. പേരൂര്‍ ജംഗ്ഷനിലും പുന്നത്തുറ കവലയിലുമെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കൂടല്ലൂര്‍ മേരി മൗണ്ട് സ്കൂളിനു സമീപം റോഡില്‍ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. 4 മണിയോടെയാണ് കനത്ത മഴ പെയ്തത്.
0 Comments