കനത്തമഴയില്‍ റോഡിലെ വെള്ളക്കെട്ട് മൂലം റോഡരികിലെ മതിലിടിഞ്ഞ് വീണു. രണ്ടു ദിവസങ്ങളിലായി തുടര്‍ച്ചയായി പെയ്ത മഴയെ തുടര്‍ന്ന് ഡ്രയ്‌നേജ് സംവിധാനങ്ങള്‍ തകരാറിലായതോടെയാണ് റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്. മാന്നാനം മെഡിക്കല്‍ കോളേജ് റോഡും, അമ്മഞ്ചേരി യൂണിവേഴ്‌സിറ്റി റോഡും സന്ധിക്കുന്ന ജംഗ്ഷനിലാണ് കലുങ്കിനടിയിലൂടെയുള്ള വെള്ളം ഒഴുക്ക് നിലച്ചതിനെ തുടര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ട് മതില്‍ക്കെട്ട് ഇടിഞ്ഞു വീണത്.
0 Comments