ശക്തമായ മഴയില്‍ വീടിനുള്ളില്‍ വെള്ളം കയറി വെള്ളത്തില്‍ അകപ്പെട്ട കുടുംബം ദുരിതത്തിലായി. അതിരമ്പുഴ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ മാടപ്പള്ളി മാത്യുവിന്റെ വീട്ടിലാണ് ഇന്നലെ രാത്രിയോടെ വെള്ളം കയറിയത്. വര്‍ഷകാലങ്ങളില്‍ പ്രദേശം വെള്ളത്താല്‍ ചുറ്റപ്പെടുമെങ്കിലും ഈ കുടുംബത്തിന്റെ വീട് മാത്രമാണ് വെള്ളത്തിലാകുന്നത്. ഇന്നലെ രാത്രിയോടെ വീടിനുള്ളില്‍ വെള്ളം കയറിയതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ കട്ടിലില്‍ കസേരയിട്ടിരിക്കുകയായിരുന്നു പ്രായമായവര്‍ സമീപത്തെ കടവരാന്തയിലേക്ക് കയറി നിന്നാണ് രാത്രി വെളുപ്പിച്ചത്. പ്രദേശം സ്ഥിരമായി വെള്ളത്തിനടിയിലാകുന്നതിന്റെ പ്രധാന കാരണം സമീപത്തെ കൈത്തോട് കൈയ്യറിയതും നീരൊഴുക്ക് നിലച്ചതുമാണെന്ന് കുടുംബം പറയുന്നു. കുടുംബത്തിന്റെ ദുരവസ്ഥ വാര്‍ഡ് മെമ്പര്‍ ഫസീന സുധീര്‍ നേരിട്ട് കണ്ട് മനസ്സിലാക്കി. പഞ്ചായത്ത് സെക്രട്ടറി അടക്കമുള്ളവരും ഇവിടം സന്ദര്‍ശിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി അതിരമ്പുഴ പഞ്ചായത്ത് കണ്‍വീനര്‍ ജോയ് ചാക്കോ വയലില്‍ ആവശ്യപ്പെട്ടു.റോഡ് ഉയര്‍ത്തി ടാറ് ചെയ്തതും നീരൊഴുക്ക് നിലച്ചതും പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നതിന് പ്രധാന കാരണമായിട്ടുണ്ട്.
0 Comments