ജനമൈത്രി പോലീസ് പാലായുടെ നേതൃത്വത്തില്‍ ഭരണഭാഷ വാരാചരണത്തോടനുബന്ധിച്ച് ഹൈസ്‌കൂള്‍ തല ക്വിസ് മത്സരം സംഘടിപ്പിച്ചു. പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി എ ജെ തോമസ് നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീകല അധ്യക്ഷത വഹിച്ചു. ജോര്‍ജ് മജോ, അജയകുമാര്‍ എം.എന്‍, ജനമൈത്രി ബീറ്റ്ഓഫീസര്‍ സുദേവ് തുടങ്ങിയവര്‍ പങ്കെടുത്തു. റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്‍ കെ പി രാജന്‍ ക്വിസ് നയിച്ചു. ക്വിസ് മത്സരത്തില്‍ പാലാ സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഒന്നാം സ്ഥാനവും പാലാ സെന്റ് തോമസ് രണ്ടാം സ്ഥാനവും ഇടമറ്റം കെ.റ്റി.ജെ എം ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
0 Comments