Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്കി



കോട്ടയം മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന പണിമുടക്ക് സാധാരണക്കാരായ ചികിത്സ തേടിയെത്തുന്ന രോഗികളെ ദുരിതത്തിലാക്കി. ബുധനാഴ്ച രാവിലെ 8 മുതല്‍  വ്യാഴാഴ്ച രാവിലെ 8 വരെയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍  പണിമുടക്കുന്നത്. മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി അത്യാഹിത വിഭാഗം, ലേബര്‍ റൂം, തീര്‍വ്വ പരിചരണ വിഭാഗം എന്നിവിടങ്ങളിലെ സേവനവും ജൂനിയര്‍ ഡോക്ടര്‍മാര്‍ ബഹിഷ്‌കരിച്ചു. പി.ജി ഡോക്ടര്‍മാരുടെ മുടങ്ങിക്കിടക്കുന്ന സ്‌റ്റൈപ്പന്‍ഡ് വര്‍ദ്ധന നടപ്പിലാക്കുക, സര്‍ക്കാര്‍ ഉറപ്പ് തന്ന ഹോസ്പിറ്റല്‍ കമ്മിറ്റി രൂപീകരണം ഉടന്‍ പൂര്‍ണ്ണമാക്കുക, റസിഡന്റ്  ഡോക്ടര്‍മാര്‍ക്ക്  ആവശ്യമായ താമസ സൗകര്യം ഉറപ്പ് വരുത്തുക, സീറ്റ് ഇല്ലാത്ത പക്ഷം സര്‍ട്ടിഫിക്കറ്റ് റിലീസ് ചെയ്തു നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ മുഴുവന്‍ ഗവ: മെഡിക്കല്‍ കോളജുകളിലും നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് കോട്ടയം മെഡിക്കല്‍ കോളജിലും ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്. മെഡിക്കല്‍ ഹൗസ് സര്‍ജന്‍സ് അസ്സോസിയേഷനും, ഡെന്റല്‍ പി.ജികളും  ഹൗസ്സര്‍ജന്‍സും സമരത്തില്‍ പങ്കുചേര്‍ന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ മെഡക്‌സ് 23 ന്റെ പ്രദര്‍ശന ഉദ്ഘാടനത്തിനെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിന് അസോസിയേഷന്‍ പ്രതിനിധികള്‍ ഇന്നലെ നിവേദനം  നല്‍കിയിരുന്നു. ഡോ: അനന്ദു ജെ ബി, ഡോ കെ വി ആദര്‍ശ് , ഡോ വിഗ്‌നേശ്, ഡോ അജയ്, ഡോ ആശിഷ് പ്രതിഷേധ  സമരത്തിന് നേതൃത്വംനല്‍കി.





Post a Comment

0 Comments