ശബരിമല ഇടത്താവളമായ കടപ്പാട്ടര്‍ മഹാദേവ ക്ഷേത്രം ശബരിമല തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങുന്നു. ക്ഷേത്രത്തില്‍ നടപ്പാക്കുന്ന ക്രമീകരണങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ദേവസ്വം അധികാരികളും പങ്കെടുത്ത അവലോകന യോഗം നടന്നു. യോഗത്തില്‍ മാണി c കാപ്പന്‍ MLA അധ്യക്ഷനായിരുന്നു. ദേവസ്വം പ്രസിഡന്റ് CP ചന്ദ്രന്‍ നായര്‍ ജില്ലാ പഞ്ചയത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കല്‍, മുത്തോലി പഞ്ചായത്ത് പ്രസിഡന്റ് G രഞ്ജിത്, പഞ്ചായത്തംഗം സിജു, RDO രാജേന്ദ്ര ബാബു, തഹസീല്‍ദാര്‍, ദേവസ്വം സെക്രട്ടറി ശശികുമാര്‍, ഖജാന്‍ജി സാജന്‍ ഇടച്ചേരില്‍, ആരോഗ്യ വകുപ്പ്, പോലീസ്, PWD, KSEB തുടങ്ങിയ ഡിപ്പാര്‍ട്ട് മെന്റുകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. സുരക്ഷിതതീര്‍ത്ഥാടനം നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ യോഗത്തില്‍ചര്‍ച്ചചെയ്തു.
0 Comments