Breaking...

9/recent/ticker-posts

Header Ads Widget

കാക്കാരശി നാടകം അവതരിപ്പിച്ചു.



കോട്ടയം ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ എയ്ഡ്‌സ് , മയക്കുമരുന്നുകള്‍ എന്നിവക്കെതിരെ വിദ്യാര്‍ത്ഥികളുടെ  ബോധവല്‍ക്കരണത്തിനായി  കാക്കാരശി നാടകം അവതരിപ്പിച്ചു. കുറുമണ്ണ്   സെന്റ് ജോണ്‍സ് ഹൈസ്‌കൂള്‍ , സെന്റ് ജോസഫ് എഞ്ചിനീയറിംഗ് കോളേജ് ചൂണ്ടച്ചേരി , കരിയര്‍ ഡ്രീംസ് കോളേജ് പാലാ എന്നിവിടങ്ങളിലാണ്  നാടകം അവതരിപ്പിച്ചത്.  കുറുമണ്ണ്   സെന്റ് ജോണ്‍സ് ഹൈസ്‌കൂളിലെ  ഉദ്ഘാടന  അവതരണം കടനാട്  ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഢ്ര.G സോമന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റര്‍ ബിജോയി അധ്യക്ഷത വഹിച്ച യോഗത്തില്‍  ജില്ലാ ഡെപ്യൂട്ടി മാസ്സ് മീഡിയ ഓഫീസര്‍ ജെയിംസ് മുഖ്യ പ്രഭാഷണം നടത്തി .മുദ്ര സ്‌കൂള്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്‌സ്, പത്തനംതിട്ട  ആണ് പരിപാടി അവതരിപ്പിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ബിമല്‍കുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അധ്യാപകര്‍ , വിദ്യാര്‍ത്ഥികള്‍ എന്നിവര്‍  പങ്കെടുത്തു.




Post a Comment

0 Comments