Breaking...

9/recent/ticker-posts

Header Ads Widget

കരൂര്‍ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ 11നു



ജലജീവന്‍ മിഷന്റെ ഭാഗമായി കരൂര്‍ ഗ്രാമപഞ്ചായത്തില്‍ 71.39 കോടി രൂപ ചെലവില്‍ നടപ്പാക്കുന്ന സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നവംബര്‍ 11നു രാവിലെ 10.30ന് നടക്കും. വലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് കണ്‍വന്‍ഷന്‍ സെന്ററില്‍ ജലവിഭവവകുപ്പു മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. മാണി സി. കാപ്പന്‍ എം.എല്‍.എ.യുടെ അധ്യക്ഷത വഹിക്കും. സമ്മേളനം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ജലജീവന്‍ മിഷന്‍-സാമൂഹിക ബോധനയജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടന്‍ എം.പി. നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു ആമുഖപ്രസംഗം നടത്തും. കേരളാ വാട്ടര്‍ അതോറിറ്റി ടെക്നിക്കല്‍ അംഗം ജി. ശ്രീകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, ജലജീവന്‍ പദ്ധതി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. കരൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ വീടുകള്‍ക്കും വലവൂര്‍ ഐ.ഐ.ഐ.ടി.ക്കുമായി പ്രതിദിനം ആറു ദശലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റില്‍ ജല അതോറിറ്റി നിര്‍മിച്ച സ്രോതസില്‍നിന്നാണ് ജലം എത്തിക്കുക. പദ്ധതിക്കായി 10 സെന്റ് സ്ഥലം സൗജന്യ നിരക്കില്‍ നല്‍കിയ ബേബി തോമസ് പാലാതൊടുകയിലിനെയും ജല്‍ ജീവന്‍ മിഷന്‍ ഐ.എസ്.എ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയെയും ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മഞ്ജു ബിജു .വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം.മെമ്പര്‍മാരായ .ഗിരിജാ ജയന്‍ ,പ്രേമകൃഷ്ണസ്വാമി,മോളി ടോമി അനസ്യാ രാമന്‍,അനിയമ്മ ജോസഫ് വല്‍സമ്മ തങ്കച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു




Post a Comment

0 Comments