കിടങ്ങൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ എട്ടാമത് ആയുര്‍വേദ ദിനാചരണവും പാലിയേറ്റീവ് രോഗി സംഗമവും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഭാരതീയ ചികിത്സാ വകുപ്പിന്റെ പാലിയേറ്റീവ് രോഗി പരിചരണ പദ്ധതിയായ സ്‌നേഹധാര കോട്ടയം ജില്ലയില്‍ കിടങ്ങൂര്‍ ആയുര്‍വേദ ആശുപത്രിയിലാണ് നടപ്പിലാക്കി വരുന്നത്. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത അധ്യക്ഷയായിരുന്നു. പാലിയേറ്റീവ് പരിചരണത്തിന് ഫ്‌ലോറന്‍സ് നേറ്റിംഗേല്‍ അവാര്‍ഡ് ലഭിച്ച ഷീലാറാണി വിഎസിനെ ചടങ്ങില്‍ വെച്ച് ആദരിച്ചു. കിടങ്ങൂര്‍ ആയുര്‍വേദ ആശുപത്രി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ദീപാ .ബി. നായര്‍ ആയുര്‍വേദ ദിനസന്ദേശം നല്‍കി. ആശാപ്രവര്‍ത്തകര്‍ക്കുള്ള ഔഷധസസ്യ വിതരണം ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സനല്‍കുമാര്‍ നിര്‍വഹിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് സൗജന്യ മെഡിക്കല്‍ പരിശോധന ഔഷധസസ്യപ്രദര്‍ശനം, സെല്‍ഫി പോയിന്റ് , കിടങ്ങൂര്‍ NSS സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് .ആയുര്‍വേദ സന്ദേശ റാലി എന്നിവയുംനടന്നു.





0 Comments