Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി



കോട്ടയം റവന്യൂ ജില്ലാ തൈക്കോണ്ടോ മത്സരത്തില്‍ 125 പോയിന്റുകള്‍ കരസ്ഥമാക്കി കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. കിടങ്ങൂര് വെച്ച് നടന്ന കോട്ടയം റവന്യൂ ജില്ലാ മത്സരത്തില്‍ 18 ഒന്നാം സ്ഥാനവും, 11 രണ്ടാം സ്ഥാനവും, 2 മൂന്നാം സ്ഥാനവും നേടിയാണ് സ്‌കൂള്‍ ഈ മിന്നുന്ന വിജയം നേടിയത്. സ്‌കൂള്‍ കായിക അധ്യാപകന്‍ ഷാരു സോജന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം സ്‌കൂളില്‍ ആരംഭിച്ച തൈക്കോണ്ടോ പരിശീലനത്തില്‍ പങ്കെടുത്തുവരുന്ന കുട്ടികളാണ് വിജയം കരസ്ഥമാക്കിയത്. ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടിയ 18 കുട്ടികള്‍ക്ക് കണ്ണൂര്‍ ജില്ലയില്‍ വച്ച് നടത്തപ്പെടുന്ന സംസ്ഥാന സ്‌കൂള്‍ തൈക്കോണ്ടോ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചിട്ടുണ്ട്. വിജയികളായ കുട്ടികളെയും, ടീം മാനേജരായ സിസ്റ്റര്‍ ലൂസി കുര്യനെയും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സുജ മേരി തോമസ്അഭിനന്ദിച്ചു.




Post a Comment

0 Comments