കുറവിലങ്ങാട് ഉപജില്ല സ്‌കൂള്‍ കലോത്സവം ഏകത്വ 2023 നവംബര്‍ 13 മുതല്‍ 16 വരെ കടുത്തുരുത്തി സെന്റ്മൈക്കിള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 62 മത് സ്‌കൂള്‍ കലോത്സവത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ 92 സ്‌കൂളുകളില്‍ നിന്നായി 3000 ത്തോളം കലാ പ്രതിഭകള്‍ പങ്കെടുക്കും. നാലു ദിവസങ്ങളിലായി 12 വേദികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവത്തിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വഹിക്കും.സെന്‍ മൈക്കിള്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയം, ഗവണ്‍മെന്റ് വിഎച്ച്എസ്ഇ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. കലോത്സവത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് കുറവിലങ്ങാട് എഇഒ ഡോക്ടര്‍ കെ ആര്‍ ബിന്ദു ജി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കടുത്തുരുത്തി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുജ മേരി തോമസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോസ് മാത്യു, എച്ച്എം ഫോറം സെക്രട്ടറി കെ.പ്രകാശന്‍, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ കെ.ജെ. സെബാസ്റ്റ്യന്‍ എന്നിവര്‍പങ്കെടുത്തു.





0 Comments