കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ക്യാമ്പിന് പാലയില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ പതാക ഉയര്‍ത്തി. വിഷയ നിര്‍ണയ കമ്മിറ്റി യോഗം കേരളാ കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാന്‍ പി.സി. തോമസ് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യ പ്രസംഗം നടത്തി. കേരളാ കോണ്‍ഗ്രസ് സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം എക്‌സ് എം.പി, സ്റ്റേറ്റ് അഡൈ്വസര്‍ തോമസ് കണ്ണന്തറ, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് അജിത് മുതിരമല, പാര്‍ട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ ജയ്‌സണ്‍ ജോസഫ്, വി.ജെ. ലാലി, ജോര്‍ജ് പുളിങ്കാട്, തോമസ് ഉഴുന്നാലില്‍, പി സി മാത്യു, പ്രസാദ് ഉരുളികുന്നം, ജോയി സി കാപ്പന്‍, സാബു പീടികേക്കല്‍, ജോസ് വേരനാനി, ബാബു മുകാല, ജോബി കുറ്റിക്കാട്ട് , ജോഷി വട്ടക്കുന്നേല്‍, ജോസ് എടേട്ട് , കുഞ്ഞുമോന്‍ ഒഴുകയില്‍, സിബി നെല്ലന്‍കുഴിയില്‍, നിതിന്‍ സി വടക്കന്‍, ഡിജു സെബാസ്റ്റ്യന്‍, ഷിജു പാറയിടുക്കില്‍, നോയല്‍ ലുക്ക്, സന്തോഷ് വി കെ, സന്തോഷ് മൂക്കിലിക്കാട്ട്, റസിം മുതുകാട്ടില്‍, സജി ഓലിക്കര, തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments