കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ ക്യാമ്പ് നവംബര്‍ 9, 10 തീയതി കളില്‍ പാലാ നെല്ലിയാനി ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നടക്കും ജില്ലാ ക്യാമ്പിനോടനുബന്ധിച്ച് പാര്‍ട്ടി ജില്ലാ കമ്മറ്റി തയ്യറാക്കിയ സുവനീറിന്റെ പ്രകാശനം മോന്‍സ് ജോസഫ് MLA നിര്‍വഹിച്ചു. ക്യാമ്പ് കഴിയുന്നതൊടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടി സുസജ്ജമാകുമെന്ന് കേരളാ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് . ചെയര്‍മാന്‍ മോന്‍സ് ജോസഫ് പറഞ്ഞു. ഇ.ജെ. ആഗസ്തിയുടെ വസതിയില്‍ നടന്ന ചടങ്ങില്‍ കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി. പാര്‍ട്ടി വൈസ് ചെയര്‍മാന്‍ വക്കച്ചന്‍ മറ്റത്തില്‍, അഡൈ്വസര്‍ തോമസ് കണ്ണന്തറ, ഉന്നതാധികാര സമിതി അംഗങ്ങളായ ജയിസണ്‍ ജോസഫ്, മാഞ്ഞൂര്‍ മോഹന്‍ കുമാര്‍ ,വി ജെ ലാലി , ഏലിയാസ് സക്കറിയ, സി.ഡി. വത്സപ്പന്‍, തോമസ് ഉഴുന്നാലില്‍, ജോര്‍ജ് പുളിങ്കാട്, മജു പുളിക്കന്‍,സാബു പ്ലാത്തോട്ടം, പ്രസാദ് ഉരുളികുന്നം, ജോസ് ജയിംസ് നലപ്പന, മത്തച്ചന്‍ പുതിയിടത്തു ചാലില്‍, ജോയി സി. കാപ്പന്‍, പോഷക സംഘടന നേതാക്കളായ ഷിജു പാറയിടുക്കില്‍, സനോജ് മറ്റത്താനി, നിതിന്‍ സി. വടക്കന്‍ ,എ ജെ സാബു, നോയല്‍ ലൂക്ക്, ജോണി കണിവേലി, ജയിന്‍ ജി. തുണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





0 Comments